Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government

രാം​നാ​രാ​യ​ൺ ബാ​ഗേ​ലി​ന്‍റെ കൊ​ല​പാ​ത​കം; സ​ർ​ക്കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കു​ടും​ബം

തൃ​​​ശൂ​​​ർ: പാ​​​ല​​​ക്കാ​​​ട് വാ​​​ള​​​യാ​​​റി​​​ലെ അ​​​ട്ട​​​പ്പ​​​ള്ള​​​ത്ത് ബം​​​ഗ്ലാ​​​ദേ​​​ശി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ആ​​​ൾ​​​ക്കൂ​​​ട്ടം മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ രാം​​​നാ​​​രാ​​​യ​​​ൺ ബാ​​​ഗേ​​​ലി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ, അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ക​​​ർ​​​ശ​​​ന ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​ക്‌​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ലും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നി​​​ല​​​വി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ട്ട കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​​പാ​​​ക​​​ത​​​ക​​​ളു​​​ണ്ടെ​​​ന്നു കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ത് പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​കു​​​ന്ന നി​​​ര​​​ന്ത​​​ര വീ​​​ഴ്ച​​​ക​​​ളാ​​ണു സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കു​​​ടും​​​ബം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ നി​​​യ​​​മ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് പു​​​തി​​​യ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.ഇ​​​തി​​​നാ​​​യി ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ് ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാം​​​നാ​​​രാ​​​യ​​​ണി​​​ന്‍റെ ഭാ​​​ര്യ ല​​​ളി​​​ത ബാ​​​ഗേ​​​ൽ, സ​​​ഹോ​​​ദ​​​ര​​​ൻ ശ​​​ശി​​​കാ​​​ന്ത്, ആ​​​ക്‌​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​ശി​​​വ​​​രാ​​​മ​​​ൻ, അ​​​ഡ്വ. കെ.​​​എ​​​സ്. നി​​​സാ​​​ർ, ശ്യാ​​​മ ബാ​​​ഗേ​​​ൽ പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

National

എ​​​ഫ്സി​​​ആ​​​ർ​​​എ ബിൽ; കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ചർച്ച നടത്തിയിട്ടില്ലെന്ന് സിബിസിഐ

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​തി​​​നോ​​​ട​​​കം ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നും കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ, പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റികാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു.

ഭേ​​​ദ​​​ഗ​​​തി സം​​​ബ​​​ന്ധി​​​ച്ചു കോ​​​ണ്‍ഗ്ര​​​സും സി​​​പി​​​എ​​​മ്മും കേ​​​ര​​​ള​​​ത്തി​​​ൽ നു​​​ണ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

അ​​​തേ​​​സ​​​മ​​​യം, ബി​​​ല്ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ)യു​​​മാ​​​യോ ക്രൈ​​​സ്ത​​​വ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യോ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച​​​യോ അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളോ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് സി​​​ബി​​​സി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ.​​​ഡോ. മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.ആ​​​ശ​​​ങ്ക​​​ക​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Leader Page

എ​​​ഫ്സി​​ആ​​​ർ​​എ ഭേ​​​ദ​​​ഗ​​​തി: ഭരണകൂടത്തിന്‍റെ നിശബ്ദ അധിനിവേശം

“ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം എ​​​​​ത്ര​​​​​ത്തോ​​​​​ളം അ​​​​​ഴി​​​​​മ​​​​​തി നി​​​​​റ​​​​​ഞ്ഞ​​​​​താ​​​​​കു​​​​​ന്നു​​​​​വോ, നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ അ​​​​​ത്ര​​​​​ത്തോ​​​​​ളം എ​​​​​ണ്ണ​​​​​മ​​​​​റ്റ​​​​​താ​​​​​കും.” -ടാ​​​​​സി​​​​​റ്റ​​​​​സ്
ചി​​​​​ല ഭീ​​​​​ഷ​​​​​ണി​​​​​ക​​​​​ൾ ന​​​​​മു​​​​​ക്കു​​​​​ മു​​​​​ന്നി​​​​​ൽ പു​​​​​തു​​​​​താ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നുവ​​​​​രു​​​​​ന്ന​​​​​ത് നി​​​​​രു​​​​​പ​​​​​ദ്ര​​​​​വ​​​​​ക​​​​​ര​​​​​മെ​​​​​ന്നു തോ​​​​​ന്നി​​​​​പ്പി​​​​​ക്കു​​​​​ന്ന ഭ​​​​​ര​​​​​ണ​​​​​പ​​​​​ര​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ്. 2026ലെ ​​​​​വി​​​​​ദേ​​​​​ശ സം​​​​​ഭാ​​​​​വ​​​​​ന നി​​​​​യ​​​​​ന്ത്ര​​​​​ണ (എ​​​​ഫ്സി​​​​ആ​​​​ർ​​​​എ) ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ൽ ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ടെ നേ​​​​​ർ​​​​​ചി​​​​​ത്ര​​​​​മാ​​​​​ണ്. സു​​​​​താ​​​​​ര്യ​​​​​ത, ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം, ദേ​​​​​ശീ​​​​​യ താ​​​​​ത്പ​​​​​ര്യം എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യു​​​​​ള്ള ആ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​മാ​​​​​യ പ​​​​​ദ​​​​​പ്ര​​​​​യോ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ഈ ​​​​​പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണം സ്വ​​​​​യം ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ധ​​​​​ർ​​​​​മ​​​​​ത്തി​​​​​ന്‍റെ ഈ ​​​​​ഭാ​​​​​ഷ​​​​​യെ പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹം ശ​​​​​രി​​​​​വ​​​​യ്​​​​​ക്കു​​​​​മ്പോ​​​​​ൾത്ത​​​​ന്നെ, ത​​​​​ല​​​​​മു​​​​​റ​​​​​ക​​​​​ളാ​​​​​യി പൊ​​​​​തുസേ​​​​​വ​​​​​ന​​​​​ത്തി​​​​​നാ​​​​​യി മ​​​​​റ്റു സേ​​​​​വ​​​​​നദാ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കൊ​​​​​പ്പം സ​​​​​ഭാ​​​​​സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ള​​​​ട​​​​ക്കം പ​​​​​ടു​​​​​ത്തു​​​​​യ​​​​​ർ​​​​​ത്തി​​​​​യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യും സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യും ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ ശേ​​​​​ഷി​​​​​യു​​​​​ള്ള ഒ​​​​​രു നി​​​​​യ​​​​​മ​​​​​ ച​​​​​ട്ട​​​​​ക്കൂ​​​​​ട് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം നി​​​​​ശ​​​​​ബ്ദ​​​​​മാ​​​​​യി നി​​​​​ർ​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് എ​​​​​ന്ന​​​​​താ​​​​​ണു വ​​​​​സ്തു​​​​​ത.

‘രാ​​​​​ജ്യ​​​​​സു​​​​​ര​​​​​ക്ഷാ ല​​​​​ക്ഷ്യം വ​​​​​ച്ചു​​​​​ള്ള നി​​​​​യ​​​​​ന്ത്ര​​​​​ണം’ എ​​​​​ന്ന ത​​​​​ന്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ മു​​​​​ഖം​​​​​മൂ​​​​​ടി സ്വ​​​​​കാ​​​​​ര്യ സേ​​​​​വ​​​​​നദാ​​​​​താ​​​​​ക്ക​​​​​ളെ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്നു എ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല, കു​​​​​റ​​​​​ച്ചു​​​​​കൂ​​​​​ടി ആ​​​​​ഴ​​​​​ത്തി​​​​​ൽ അ​​​​​ത് ഒ​​​​​രു ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​പീ​​​​​ഡ​​​​​ന​​​​​മെ​​​​​ന്ന യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​ത്തെ വി​​​​​ദ​​​​​ഗ്ധ​​​​​മാ​​​​​യി മ​​​​​റ​​​​​ച്ചു​​​​​വ​​​​​യ്ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു.

എ​​​​​ഫ്‌​​​​​സി​​​​​ആ​​​​​ർ​​​​​എ ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​ൻ കാ​​​​​ലാ​​​​​വ​​​​​ധി ക​​​​​ഴി​​​​​ഞ്ഞ​​​​​തോ പു​​​​​തു​​​​​ക്കി ല​​​​​ഭി​​​​​ക്കാ​​​​​ത്ത​​​​​തോ ആ​​​​​യ എ​​​​​ൻ‌​​​​​ജി‌​​​​​ഒ ഫ​​​​​ണ്ടു​​​​​ക​​​​​ൾ​​​​​ക്കും ആ​​​​​സ്തി​​​​​ക​​​​​ൾ​​​​​ക്കുംമേ​​​​​ൽ ക​​​​​ടു​​​​​ത്ത നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ൾ അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ കേ​​​​​വ​​​​​ല​​​​​മാ​​​​​യ മേ​​​​​ൽ​​​​​നോ​​​​​ട്ട​​​​​ത്തി​​​​​ന​​​​​പ്പു​​​​​റം എ​​​​​ല്ലാം സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലേ​​​​​ക്കു മു​​​​​ത​​​​​ൽ​​​​​കൂ​​​​​ട്ടു​​​​​ക എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​മാ​​​​​ണ് പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു​​​​​ള്ള​​​​​ത്. ഭാ​​​​​ര​​​​​ത​​​​​സ​​​​​ഭ​​​​​യെ സം​​​​​ബ​​​​​ന്ധി​​​​​ച്ചി​​​​​ട​​​​​ത്തോ​​​​​ളം സ​​​​​ഭ​​​​​യു​​​​​ടെ സ്ഥാ​​​​​പ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ സേ​​​​​വ​​​​​നപാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​ത്തെ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം കൈ​​​​യ​​​​ട​​​​​ക്കാ​​​​​നു​​​​​ദ്യ​​​​​മി​​​​​ക്കു​​​​​ന്ന ഒ​​​​​രു ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ത​​​​​ല നീ​​​​​ക്ക​​​​​മാ​​​​​ണി​​​​​ത്. മ​​​​​ത-​​​​​സാ​​​​​മൂ​​​​​ഹി​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ഈ ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന അ​​​​​സ്തി​​​​​ത്വ​​​​​പ​​​​​ര​​​​​മാ​​​​​യ ഭീ​​​​​ഷ​​​​​ണി​​​​​ക​​​​​ളെ​​​​​യും അ​​​​​തി​​​​​ലെ ക​​​​​ടു​​​​​ത്ത വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ളെ​​​​​യുംകു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​ശ​​​​​ക​​​​​ല​​​​​ന​​​​​മാ​​​​​ണ് ഈ ​​​​​ലേ​​​​​ഖ​​​​​നം.

ഡെ​​​​​സി​​​​​ഗ്‌നേ​​​​​റ്റ​​​​​ഡ് അ​​​​​​​​​​ഥോറി​​​​​റ്റി-​​​​ അ​​​​​നി​​​​​യ​​​​​ന്ത്രി​​​​​ത​​​​​മാ​​​​​യ അ​​​​​ധി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ള്ള ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ൻ

ഈ ​​​​​നി​​​​​യ​​​​​മ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ ഭാ​​​​​ഗം പു​​​​​തു​​​​​താ​​​​​യി നി​​​​​ല​​​​​വി​​​​​ൽ വ​​​​​രു​​​​​ന്ന ‘ഡെ​​​​​സി​​​​​ഗ്‌നേ​​​​​റ്റ​​​​​ഡ് അ​​​​​ഥോ​​​​​റി​​​​​റ്റി’ (Designated Authority) ആ​​​​​ണ്. ചാ​​​​​പ്റ്റ​​​​​ർ IIIA പ്ര​​​​​കാ​​​​​രം രൂ​​​​​പീ​​​​​കൃ​​​​​ത​​​​​മാ​​​​​കു​​​​​ന്ന ഈ ​​​​​സം​​​​​വി​​​​​ധാ​​​​​നം ഒ​​​​​രു കോ​​​​​ട​​​​​തി​​​​​യോ ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ലോ അ​​​​​ല്ല. മ​​​​​റി​​​​​ച്ച്, ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം നേ​​​​​രി​​​​​ട്ട് നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തും എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വി​​​​​നോ​​​​​ട് മാ​​​​​ത്രം മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കാ​​​​​ൻ ബാ​​​​​ധ്യ​​​​​സ്ഥ​​​​​നു​​​​​മാ​​​​​യ ഒ​​​​​രു ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​ണ് ഇ​​​​​തി​​​​​ന്‍റെ ത​​​​​ല​​​​​വ​​​​​ൻ. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​പ​​​​​ര​​​​​മാ​​​​​യ ഏ​​​​​തൊ​​​​​രു വ്യ​​​​​വ​​​​​സ്ഥി​​​​​തി​​​​​യി​​​​​ലും ജു​​​​​ഡീ​​​​​ഷ​​​​റി​​​​​ക്ക് മാ​​​​​ത്രം സാ​​​​​ധ്യ​​​​​മാ​​​​​യ അ​​​​​ധി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണ് ഈ ​​​​​ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നി​​​​​ൽ നി​​​​​ക്ഷി​​​​​പ്ത​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

സെ​​​​​ക്‌​​​​ഷ​​​​​ൻ 14 പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള റ​​​​​ദ്ദാ​​​​​ക്ക​​​​​ൽ, സെ​​​​​ക്‌​​​​ഷ​​​​​ൻ 14A പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള സ്വ​​​​​മേ​​​​​ധ​​​​​യാ ലൈ​​​​​സ​​​​​ൻ​​​​​സ് സ​​​​​റ​​​​​ണ്ട​​​​​ർ ചെ​​​​​യ്യ​​​​​ൽ, അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ പു​​​​​തി​​​​​യ സെ​​​​​ക‌്ഷ​​​​​ൻ 14B പ്ര​​​​​കാ​​​​​രം കാ​​​​​ലാ​​​​​വ​​​​​ധി തീ​​​​​രു​​​​​ന്ന​​​​​തി​​​​​നു മു​​​​​ൻ​​​​​പ് പു​​​​​തു​​​​​ക്കി ല​​​​​ഭി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്ക​​​​​ൽ- ഇ​​​​​തി​​​​​ൽ ഏ​​​​​തു സം​​​​​ഭ​​​​​വി​​​​​ച്ചാ​​​​​ലും ആ ​​​​​നി​​​​​മി​​​​​ഷം​​​​ത​​​​​ന്നെ വി​​​​​ദേ​​​​​ശ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട എ​​​​​ല്ലാ ആ​​​​​സ്തി​​​​​ക​​​​​ളും ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​ൻ ഡെ​​​​​സി​​​​​ഗ്‌നേ​​​​​റ്റ​​​​​ഡ് അ​​​​​ഥോ​​​​റി​​​​​റ്റി​​​​​ക്ക് സെ​​​​​ക്‌​​​​ഷ​​​​​ൻ 16A(1) അ​​​​​ധി​​​​​കാ​​​​​രം ന​​​​​ൽ​​​​​കു​​​​​ന്നു. ബാ​​​​​ങ്ക് അ​​​​​ക്കൗ​​​​​ണ്ടി​​​​​ലെ പ​​​​​ണം മാ​​​​​ത്ര​​​​​മ​​​​​ല്ല; ഒ​​​​​രു സ്ഥാ​​​​​പ​​​​​നം അ​​​​​തി​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലു​​​​​ട​​​​​നീ​​​​​ളം സ​​​​​മ്പാ​​​​​ദി​​​​​ച്ച ഭൂ​​​​​മി, കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ, വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ, ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം ഇ​​​​​തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ സ​​​​​സ്പെ​​​​​ൻ​​​​​ഷ​​​​​നോ റ​​​​​ദ്ദാ​​​​​ക്ക​​​​​ലോ സം​​​​​ഭ​​​​​വി​​​​​ക്കു​​​​​മ്പോ​​​​​ൾ ഭാ​​​​​ഗി​​​​​ക​​​​​മാ​​​​​യെ​​​​​ങ്കി​​​​​ലും വി​​​​​ദേ​​​​​ശ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ആ​​​​​ർ​​​​​ജി​​​​​ച്ച എ​​​​​ല്ലാ ഭൗ​​​​​തി​​​​​ക ആ​​​​​സ്തി​​​​​ക​​​​​ളും താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി കേ​​​​​ന്ദ്രസ​​​​​ർ​​​​​ക്കാ​​​​​രി​​​​ന്‍റെ അ​​​​​ധീ​​​​​ന​​​​​ത​​​​​യി​​​​​ലാ​​​​​കു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ് ഇ​​​​​തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ വെ​​​​​ല്ലു​​​​​വി​​​​​ളി.

ഈ ​​​​​നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ രൂ​​​​​പ​​​​​ഘ​​​​​ട​​​​​ന​​​​ത​​​​​ന്നെ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ, ഗൗ​​​​​ര​​​​​വ​​​​​ത​​​​​ര​​​​​മാ​​​​​യ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​താ​​​​​ണ്. സെ​​​​​ക്‌​​​​ഷ​​​​​ൻ 16G പ്ര​​​​​കാ​​​​​രം, ഡെ​​​​​സി​​​​​ഗ്‌നേ​​​​​റ്റ​​​​​ഡ് അ​​​​ഥോ​​​​​റി​​​​​റ്റി​​​​​ക്കും അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ​​​​​ക്കും 1908ലെ ​​​​​സി​​​​​വി​​​​​ൽ പ്രൊ​​​​​സീ​​​​​ജർ കോ​​​​​ഡ് പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള ഒ​​​​​രു സി​​​​​വി​​​​​ൽ കോ​​​​​ട​​​​​തി​​​​​യു​​​​​ടെ എ​​​​​ല്ലാ അ​​​​​ധി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളും ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്. വ്യ​​​​​ക്തി​​​​​ക​​​​​ളോ​​​​​ട് ഹാ​​​​​ജ​​​​​രാ​​​​​കാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടാ​​​​​നും രേ​​​​​ഖ​​​​​ക​​​​​ൾ ഹാ​​​​​ജ​​​​​രാ​​​​​ക്കാ​​​​​ൻ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ക്കാ​​​​​നും സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ല​​​​​ത്തി​​​​​ലൂ​​​​​ടെ തെ​​​​​ളി​​​​​വു​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നും ഇ​​​​​വ​​​​​ർ​​​​​ക്കു ക​​​​​ഴി​​​​​യും. അ​​​​​തി​​​​​ലു​​​​​പ​​​​​രി​​​​​യാ​​​​​യി, സെ​​​​​ക്‌​​​​ഷ​​​​​ൻ 16D(3) പ്ര​​​​​കാ​​​​​രം ഈ ​​​​​അ​​​​ഥോ​​​​​റി​​​​​റ്റി​​​​​യു​​​​​ടെ കൈ​​​​​വ​​​​​ശ​​​​​മു​​​​​ള്ള സ്വ​​​​​ത്തു​​​​​ക്ക​​​​​ൾ മ​​​​​റ്റൊ​​​​​രു സി​​​​​വി​​​​​ൽ കോ​​​​​ട​​​​​തി​​​​​യു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ലൂ​​​​​ടെ​​​​​യോ ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ൽ വ​​​​​ഴി​​​​​യോ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​നോ വി​​​​​ൽ​​​​​ക്കാ​​​​​നോ സാ​​​​​ധി​​​​​ക്കി​​​​​ല്ല. അ​​​​​താ​​​​​യ​​​​​ത്, സി​​​​​വി​​​​​ൽ കോ​​​​​ട​​​​​തി​​​​​ക​​​​​ളു​​​​​ടെ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യ ഒ​​​​​രു അ​​​​​ധി​​​​​കാ​​​​​ര​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​യാ​​​​​ണ് ഇ​​​​​തു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്.

എ​​​​​ന്നാ​​​​​ൽ, ഈ ​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ൾ​​​​​ക്കൊ​​​​​ന്നും ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ 226, 32 അ​​​​​നു​​​​​ച്ഛേ​​​​​ദ​​​​​ങ്ങ​​​​​ൾ പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ​​​​​യോ സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ​​​​​യോ ‘റി​​​​​ട്ട്’ അ​​​​​ധി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളെ ത​​​​​ട​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ല എ​​​​​ന്ന​​​​​ത് ന​​​​​മ്മ​​​​​ൾ തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ണം. ഏ​​​​​തൊ​​​​​രു സാ​​​​​ധാ​​​​​ര​​​​​ണ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നും ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത മൗ​​​​​ലി​​​​​കാ​​​​​വ​​​​​കാ​​​​​ശ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​മാ​​​​​ണി​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ​​​​ത​​​​​ന്നെ, ഒ​​​​​രു സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ ആ​​​​​സ്തി​​​​​ക​​​​​ൾ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കു​​​​​ന്ന​​​​​തി​​​​​ന് മു​​​​​ൻ​​​​​പു​​​​​ത​​​​​ന്നെ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ൽ​​​​നി​​​​​ന്ന് അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര സ്റ്റേ ​​​​​ഉ​​​​​ത്ത​​​​​ര​​​​​വ് വാ​​​​​ങ്ങു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് ഉ​​​​​ട​​​​​ന​​​​​ടി​​​​​യു​​​​​ള്ള നി​​​​​യ​​​​​മ​​​​​പ​​​​​രി​​​​​ഹാ​​​​​രം. നി​​​​​യ​​​​​മ​​​​​പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണം ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന പ​​​​​ക്ഷം, ഒ​​​​​ട്ടും വൈ​​​​​കാ​​​​​തെ​​​​ത​​​​​ന്നെ ഈ ​​​​​നി​​​​​യ​​​​​മ​​​​​വ​​​​​ഴി തേ​​​​​ടാ​​​​​ൻ ഓ​​​​​രോ സ്ഥാ​​​​​പ​​​​​ന​​​​​വും ജാ​​​​​ഗ്ര​​​​​ത പു​​​​​ല​​​​​ർ​​​​​ത്ത​​​​​ണം.

നി​​​​​ശ്ചി​​​​​ത സ​​​​​മ​​​​​യ​​​​​ത്തി​​​​​ന​​​​​കം ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​ൻ പു​​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ൽ, സെ​​​​​ക്‌​​​​ഷ​​​​​ൻ 16A(5) പ്ര​​​​​കാ​​​​​രം സ്വ​​​​​ത്തു​​​​​ക്ക​​​​​ൾ സ്ഥി​​​​​ര​​​​​മാ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ ല​​​​​യി​​​​​ക്കു​​​​​ന്നു. ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ സ്ഥി​​​​​ര​​​​​മാ​​​​​യി പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ന്ന ആ​​​​​സ്തി​​​​​ക​​​​​ൾ കേ​​​​​ന്ദ്ര-​​​​​സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ വി​​​​​വി​​​​​ധ വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ​​​​​ക്കോ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ൾ​​​​​ക്കോ കൈ​​​​​മാ​​​​​റാ​​​​​നോ പൊ​​​​​തുലേ​​​​​ല​​​​​ത്തി​​​​​ൽ വി​​​​​ൽ​​​​​ക്കാ​​​​​നോ സെ​​​​​ക്‌​​​​ഷ​​​​​ൻ 16A(6) ഡെ​​​​​സി​​​​​ഗ്‌നേ​​​​​റ്റ​​​​​ഡ് അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​യെ ചു​​​​​മ​​​​​ത​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു. വി​​​​​ൽ​​​​​പ്പ​​​​​ന​​​​​യി​​​​​ലൂ​​​​​ടെ ല​​​​​ഭി​​​​​ക്കു​​​​​ന്ന തു​​​​​ക ക​​​​​ൺ​​​​​സോ​​​​​ളി​​​​​ഡേ​​​​​റ്റ​​​​​ഡ് ഫ​​​​​ണ്ട് ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്ക് ക്രെ​​​​​ഡി​​​​​റ്റ് ചെ​​​​​യ്യ​​​​​പ്പെ​​​​​ടും. സെ​​​​​ക്‌​​​​ഷ​​​​​ൻ 16D(1) പ്ര​​​​​കാ​​​​​രം അ​​​​​ഥോ​​​​​റി​​​​​റ്റി ന​​​​​ൽ​​​​​കു​​​​​ന്ന സെ​​​​​യി​​​​​ൽ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ഒ​​​​​റി​​​​​ജി​​​​​ന​​​​​ൽ ആ​​​​​ധാ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ഭാ​​​​​വ​​​​​ത്തി​​​​​ലും ഉ​​​​​ട​​​​​മ​​​​​സ്ഥാ​​​​​വ​​​​​കാ​​​​​ശ​​​​​ത്തി​​​​ന്‍റെ അ​​​​​ന്തി​​​​​മരേ​​​​​ഖ​​​​​യാ​​​​​യി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കും. മ​​​​​തി​​​​​യാ​​​​​യ ആ​​​​​ധാ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ല്ല എ​​​​​ന്ന കാ​​​​​ര​​​​​ണ​​​​​ത്താ​​​​​ൽ ഇ​​​​​തി​​​​ന്‍റെ ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​ൻ ത​​​​​ട​​​​​യാ​​​​​ൻ ഒ​​​​​രു ര​​​​​ജി​​​​​സ്റ്റ​​​​​റിം​​​​​ഗ് അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​ക്കും അ​​​​​ധി​​​​​കാ​​​​​ര​​​​​മു​​​​​ണ്ടാ​​​​​വി​​​​​ല്ല.

ഇ​​​​​തി​​​​​ലെ ഏ​​​​​റ്റ​​​​​വും അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​ശം, ആ ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ പ​​​​​ടു​​​​​ത്തു​​​​​യ​​​​​ർ​​​​​ത്താ​​​​​ൻ വി​​​​​യ​​​​​ർ​​​​​പ്പൊ​​​​​ഴു​​​​​ക്കി​​​​​യ സ്ഥാ​​​​​പ​​​​​ന ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ​​​​​ക്കോ ട്ര​​​​​സ്റ്റി​​​​​ക​​​​​ൾ​​​​​ക്കോ (ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​ർ​​​​​ക്കോ മേ​​​​​ജ​​​​​ർ സു​​​​​പ്പീ​​​​​രി​​​​​യ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കോ) സെ​​​​​ക്‌​​​​ഷ​​​​​ൻ 16A(6)-ലെ ​​​​​പ്ര​​​​​ത്യേ​​​​​ക വ്യ​​​​​വ​​​​​സ്ഥ പ്ര​​​​​കാ​​​​​രം ഈ ​​​​​ആ​​​​​സ്തി​​​​​ക​​​​​ളി​​​​​ൽ പി​​​​​ന്നീ​​​​​ട് നേ​​​​​രി​​​​​ട്ടോ അ​​​​​ല്ലാ​​​​​തെ​​​​​യോ യാ​​​​​തൊ​​​​​രു അ​​​​​വ​​​​​കാ​​​​​ശ​​​​​വും ഉ​​​​​ന്ന​​​​​യി​​​​​ക്കാ​​​​​ൻ ക​​​​ഴി​​​​യി​​​​ല്ല എ​​​​​ന്ന​​​​​താ​​​​​ണ്. അ​​​​​വ​​​​​രെ സം​​​​​ബ​​​​​ന്ധി​​​​​ച്ചി​​​​​ട​​​​​ത്തോ​​​​​ളം ആ ​​​​​സ്വ​​​​​ത്തു​​​​​ക്ക​​​​​ളും അ​​​​​തി​​​​​ന്‍റെ ഗു​​​​​ണ​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ളും എ​​​​​ന്നെ​​​​​ന്നേ​​​​​ക്കു​​​​​മാ​​​​​യി അ​​​​​ന്യ​​​​​മാ​​​​​യി​​​​​ത്തീ​​​​​രു​​​​​ന്നു.

ഭാ​​​​​ഗി​​​​​ക​​​​​മാ​​​​​യ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും അ​​​​​തി​​​​​ന്‍റെ പ​​​​​രി​​​​​മി​​​​​തി​​​​​ക​​​​​ളും

ഈ ​​​​​ബി​​​​​ല്ലി​​​​​ലെ സെ​​​​​ക്‌​​​​ഷ​​​​​ൻ 16A(2)ൽ ​​​​​ചി​​​​​ല സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് പ​​​​​രാ​​​​​മ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും പ്രാ​​​​​യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി അ​​​​​വ എ​​​​​ത്ര​​​​​ത്തോ​​​​​ളം ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​കു​​​​മെ​​​​​ന്ന​​​​​ത് സം​​​​​ശ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​ണ്. ഒ​​​​​രു ആ​​​​​സ്തി ഭാ​​​​​ഗി​​​​​ക​​​​​മാ​​​​​യി വി​​​​​ദേ​​​​​ശ ഫ​​​​​ണ്ടി​​​​​ൽ​​​​നി​​​​​ന്നും ഭാ​​​​​ഗി​​​​​ക​​​​​മാ​​​​​യി ആ​​​​​ഭ്യ​​​​​ന്ത​​​​​ര ഫ​​​​​ണ്ടി​​​​​ൽ​​​​നി​​​​​ന്നു​​​​​മാ​​​​​ണ് നി​​​​​ർ​​​​​മി​​​​​ച്ച​​​​​തെ​​​​​ങ്കി​​​​​ൽ, ആ​​​​​സ്തി മു​​​​​ഴു​​​​​വ​​​​​നാ​​​​​യി ഡെ​​​​​സി​​​​​ഗ്‌നേ​​​​​റ്റ​​​​​ഡ് അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​യി​​​​​ൽ നി​​​​​ക്ഷി​​​​​പ്ത​​​​​മാ​​​​​കും എ​​​​​ന്ന​​​​​താ​​​​​ണ് ഇ​​​​​തി​​​​​ലെ പൊ​​​​​തു​​​​​നി​​​​​യ​​​​​മം. എ​​​​​ന്നാ​​​​​ൽ, ആ​​​​​ഭ്യ​​​​​ന്ത​​​​​ര സ്രോ​​​​​ത​​​​​സു​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് നി​​​​​ർ​​​​​മി​​​​​ച്ച ആ​​​​​സ്തി​​​​​യു​​​​​ടെ പ്ര​​​​​ത്യേ​​​​​ക ഭാ​​​​​ഗം തി​​​​​രി​​​​​കെ ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന് ഡെ​​​​​സി​​​​​ഗ്‌നേ​​​​​റ്റ​​​​​ഡ് അ​​​​​ഥോ​​​​റി​​​​​റ്റി​​​​​യെ സ​​​​​മീ​​​​​പി​​​​​ക്കാം. അ​​​​​പേ​​​​​ക്ഷ​​​​​യി​​​​​ൽ അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​ക്ക് ബോ​​​​​ധ്യം വ​​​​​ന്നാ​​​​​ൽ ആ ​​​​​ഭാ​​​​​ഗം മാ​​​​​ത്രം തി​​​​​രി​​​​​കെ ന​​​​​ൽ​​​​​കാ​​​​​ൻ നി​​​​​യ​​​​​മം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

പ​​​​​ക്ഷേ, ഇ​​​​​തി​​​​​ലെ കെ​​​​​ണി കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത് തെ​​​​​ളി​​​​​വ് ഹാ​​​​​ജ​​​​​രാ​​​​​ക്കേ​​​​​ണ്ട ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണ്. ആ​​​​​സ്തി​​​​​യു​​​​​ടെ ഏ​​​​​തു ഭാ​​​​​ഗ​​​​​മാ​​​​​ണ് ആ​​​​​ഭ്യ​​​​​ന്ത​​​​​ര ഫ​​​​​ണ്ട് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് നി​​​​​ർ​​​​​മി​​​​​ച്ച​​​​​തെ​​​​​ന്ന് തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​നു​​​​​ള്ള ബാ​​​​​ധ്യ​​​​​ത പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ആ ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റേ​​​​​താ​​​​​ണ്. യാ​​​​​തൊ​​​​​ന്നും തി​​​​​രി​​​​​കെ ന​​​​​ൽ​​​​​കാ​​​​​ൻ ഡെ​​​​​സി​​​​​ഗ്‌നേ​​​​​റ്റ​​​​​ഡ് അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​ക്ക് നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ ബാ​​​​​ധ്യ​​​​​ത​​​​​യു​​​​​മി​​​​​ല്ല. കെ​​​​​ട്ടി​​​​​ടനി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഓ​​​​​രോ ഘ​​​​​ട്ട​​​​​ത്തി​​​​​ലും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച ഓ​​​​​രോ പൈ​​​​​സ​​​​​യു​​​​​ടെ​​​​​യും ഉ​​​​​റ​​​​​വി​​​​​ടം വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷ​​​​​വും കൃ​​​​​ത്യ​​​​​മാ​​​​​യി രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ത്ത സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ സം​​​​​ബ​​​​​ന്ധി​​​​​ച്ചി​​​​​ട​​​​​ത്തോ​​​​​ളം ഈ ​​​​​വ്യ​​​​​വ​​​​​സ്ഥ വെ​​​​​റും ക​​​​​ട​​​​​ലാ​​​​​സി​​​​​ലെ വാ​​​​​ഗ്ദാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​യി അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കും.

(തു​​ട​​രും)

Kerala

അവസാന നിമിഷവും സർക്കാരിന് ഗവർണറുടെ വെട്ട്

തിരുവനന്തപുരം പലതവണ വഷളാവുകയും സമീപത്തായി ആർക്കുകയും ചെയ്ത ഗവർണർ സർക്കാർ പോലെ വീണ്ടും വഷളാകുന്ന തീരുമാനം ലോക്ഭവനിൽ നിന്നും ഉണ്ടായിരിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം, 2 പിഎസ്‌സി അംഗങ്ങൾ, വിവരാവകാശ കമ്മീഷൻ അംഗം, തദ്ദേശ ഓംബുഡ്സ്മാൻ ഉൾപ്പെടെയുള്ള നിയമന ശിപാർശകൾ ഗവർണർ തടഞ്ഞുവച്ചു.

കാലാവധി തീരാറാകുന്ന തൊട്ടുമുമ്പ് സംസ്ഥാന സർക്കാർ നടത്തിയ നിയമന ശിപാർശകളാണ് ലോക്ഭവൻ തടഞ്ഞുവച്ചത്. രണ്ട് പിഎസ്‌സി അംഗങ്ങളുടെ നിയമനവും ഇതിൽപ്പെടുന്നു. കോൺഗ്രസിന്‍റെ ഐ. ശിഹാബുദ്ദീൻ, സിപിഐയുടെ അജയകുമാർ എന്നീ പേരുകളാണ് ഗവർണർക്ക് അയച്ചിരുന്നത് എന്നാൽ പൊതുപ്രവർത്തകരെ പിഎസ്‌സി അംഗമാകരുത് എന്ന് ആവശ്യം മുൻനിർത്തി ചില സംഘടനകൾ ഈ വിഷയത്തിൽ ഗവർണർ സമീപിച്ചിരുന്നു.

തദ്ദേശസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി വിരമിച്ച ജസ്റ്റീസ് ബാബു മാത്യു പി. ജോസഫിന് നിയമിക്കാനുള്ള ശിപാർശയും ഗവർണർ തടഞ്ഞുവച്ചു .ഉപ ലോകായുക്തയായി പ്രവർത്തിച്ചിട്ടുള്ള ജസ്റ്റീസ് ബാബു മാത്യു ജോസഫിനെ ഓംബുഡ്സ്മാനായി സ്വീകരിക്കരുതെന്ന് ഗവർണർക്ക് നിയമ ഉപദേശം ലഭിച്ചിരുന്നു.

വിവരാകാശ കമ്മീഷനിലേക്ക് മുൻ ഡിവൈഎഫ്ഐ നേതാവ് എം. ഹരിലാലിനെ നിയമിക്കാനുള്ള ശിപാർശയും സർക്കാർ തടഞ്ഞുവച്ചു. പ്രതിപക്ഷ നേതാവിനോട് ആലോചിക്കാതെയാണ് ഈ ശിപാർശ നൽകിയെന്ന കാരണത്താലാണിത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മെമ്പറായി നിയമകാര്യ സെക്രട്ടറി കെ.ജി. സനൽകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഗവർണർ അംഗീകരിച്ചിട്ടില്ല .ഹൈക്കോടതിയുമായി ആലോചിച്ചില്ല എന്ന കാരണത്താലാണ് ഈ നിയമനം ഗവർണർ അംഗീകരിക്കാതിരുന്നത്.

ഈ നടപടിയോടെ നിയമനങ്ങൾ എല്ലാം നിർത്തിവച്ചതിനാൽ അടുത്ത സർക്കാരിന് പുതുതായി ഈ ഒഴിവുകളിൽ നിയമനം നടത്താൻ ആകും. എന്നാൽ അടുത്ത സർക്കാർ ഇപ്പോഴത്തെ ഭരണത്തുടർച്ചയാണെങ്കിൽ ഇതേ പേരുകൾ തന്നെ സർക്കാർ നിർദ്ദേശിക്കാൻ ഇടയുണ്ട് .അങ്ങനെ വന്നാൽ ഗവർണർ എന്ത് തീരുമാനം എടുക്കും എന്നുള്ളത് നിയമ പ്രശ്നങ്ങളിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും കടക്കാൻ സാധ്യതയുണ്ട്.

Kerala

ആനയുടെ ആക്രമണത്തില്‍ മരണം: സര്‍ക്കാരിന് കോടതി വിമര്‍ശനം

കൊ​​​ച്ചി: ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ആ​​​റ​​​ളം ഫാ​​​മി​​​ൽ ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍പ്പെ​​​ട്ട ഒ​​​രാ​​​ള്‍ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍ശ​​​നം.

ആ​​​റ​​​ളം ഫാ​​​മി​​​ല്‍ ആ​​​വ​​​ര്‍ത്തി​​​ച്ചു​​​ള്ള കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ ചെ​​​റു​​​ക്കു​​​ന്ന​​​തി​​​ന് എ​​​ന്തെ​​​ങ്കി​​​ലും ക​​​ര്‍മ​​​പ​​​ദ്ധ​​​തി ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നു സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, ജോ​​​ബി​​​ന്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ചോ​​​ദി​​​ച്ചു.

ആ​​​റ​​​ളം ഫാ​​​മി​​​ലും പ​​​രി​​​സ​​​ര​​​ത്തും സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​ണെ​​​ന്ന് ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ലം പ്ര​​​കാ​​​രം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്ന് ക​​​രു​​​തു​​​ന്ന ആ​​​ന​​​യെ ക​​​ണ്ടെ​​​ത്താ​​​ന്‍ റാ​​​പ്പി​​​ഡ് റ​​​സ്‌​​​പോ​​​ണ്‍സ് ടീ​​​മി​​​ന് നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ആ​​​റ​​​ളം വ​​​ന്യ​​​ജീ​​​വി ഡി​​​വി​​​ഷ​​​നി​​​ലെ നൈ​​​റ്റ് പ​​​ട്രോ​​​ളിം​​​ഗ് സം​​​ഘ​​​ത്തി​​​ന് പ്ര​​​ദേ​​​ശ​​​ത്തെ ക​​​ന​​​ത്ത മൂ​​​ട​​​ല്‍മ​​​ഞ്ഞ് കാ​​​ര​​​ണം ആ​​​ന​​​യെ ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ല്ല. ആ​​​റ​​​ളം ഫാ​​​മി​​​ലെ ടി​​​ആ​​​ര്‍ഡി​​​എം പ്ര​​​ദേ​​​ശ​​​ത്തു താ​​​മ​​​സി​​​ക്കു​​​ന്ന ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ ദു​​​ര്‍ബ​​​ല​​​ത​​​യെ​​​യും മേ​​​ഖ​​​ല​​​യി​​​ലെ ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള വ​​​ന്യ​​​മൃ​​​ഗ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​യും ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

ഹ​​​ര്‍ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന മാ​​​ര്‍ച്ച് ര​​​ണ്ടി​​​ന് വീ​​​ഡി​​​യോ കോ​​​ണ്‍ഫ​​​റ​​​ന്‍സി​​​ലൂ​​​ടെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ര്‍ഗ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി, ചീ​​​ഫ് വൈ​​​ല്‍ഡ്‌ ലൈ​​​ഫ് വാ​​​ര്‍ഡ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ നി​​​ര്‍ബ​​​ന്ധ​​​മാ​​​യും ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

Kerala

വാഗ്ദാനങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പാക്കി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം കത്തെഴുതി മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത് ജീവനക്കാരുടെ വാട്‌സ്ആപ്പ് നമ്പരുകളില്‍ നേരിട്ടു ലഭിച്ചു.

കഴിഞ്ഞ ബജറ്റില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായി അനുവദിച്ചെന്നും കത്തിന്‍റെ ആമുഖത്തില്‍ വ്യക്തമാക്കുന്നു. 13 ശതമാനം ഡിഎ, ഡിആര്‍ ഉത്തരവിറക്കിയതിനു പിന്നാലെയാണ് ജീവനക്കാരുടെ അസംതൃപ്തി മറികടക്കാന്‍ വ്യക്തിപരമായി എല്ലാവര്‍ക്കും മുഖ്യമന്ത്രി കത്തെഴുതിയത്.

ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും വരും നാളുകളും കരുതല്‍ തുടരുമെന്നും ഉറപ്പാണ് വാക്കെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു.

Kerala

ശബരിമല യുവതീപ്രവേശനം: സ​​​ര്‍​ക്കാ​​​രും ഇ​​​പ്പോ​​​ള്‍ ച​​​ര്‍​ച്ച​​​ചെ​​​യ്യേ​​​ണ്ട കാ​​​ര്യ​​​മെ​​​ന്താ​​​ണെ​​​ന്ന് ഗോവിന്ദൻ

തിരുവനന്തപുരം:ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന​​​വി​​​ഷ​​​യം പാ​​​ര്‍​ട്ടി​​​യും സ​​​ര്‍​ക്കാ​​​രും ഇ​​​പ്പോ​​​ള്‍ ച​​​ര്‍​ച്ച​​​ചെ​​​യ്യേ​​​ണ്ട കാ​​​ര്യ​​​മെ​​​ന്താ​​​ണെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന​​​ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍.

സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ ബെ​​​ഞ്ച് പോ​​​ലും രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. അ​​​തു രൂ​​​പ​​​വ​​​ത്ക​​​രി​​​ക്ക​​​ട്ടെ. ആ ​​​വി​​​ഷ​​​യം അ​​​പ്പോ​​​ള്‍ കൈ​​​കാ​​​ര്യം​​​ചെ​​​യ്യാ​​​മെ​​​ന്നും ഗോ​​​വി​​​ന്ദ​​​ന്‍ പ​​​റ​​​ഞ്ഞു.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ സി​​​പി​​​എ​​​മ്മി​​​ന്‍റെ നി​​​ല​​​പാ​​​ട് പ​​​റ​​​യേ​​​ണ്ട സ​​​മ​​​യ​​​ത്തു പ​​​റ​​​യും. അ​​​തി​​​ല്‍ ധൃ​​​തി​​​പി​​​ടി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. ഇ​​​പ്പോ​​​ള്‍ കോ​​​ട​​​തി​​​യു​​​ടെ മു​​​ന്നി​​​ലാ​​​ണ് കേ​​​സു​​​ള്ള​​​ത്. കോ​​​ട​​​തി​​​നി​​​ല​​​പാ​​​ടി​​​ന​​​നു​​​സ​​​രി​​​ച്ച് ആ ​​​സ​​​മ​​​യ​​​ത്ത് ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ല​​​പാ​​​ട് സി​​​പി​​​എം സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഗോ​​​വി​​​ന്ദ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

District News

മൈ​ലംപു​ള്ളി​യി​ലെ ടോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ ക​രാ​ർപ്ര​കാ​രം: വി.​കെ.​ ശ്രീ​ക​ണ്ഠ​ൻ എം​പി

ക​ല്ല​ടി​ക്കോ​ട്‌: ദേ​ശീ​യ​പാ​ത​യു​ടെ നി​ല​വാ​ര​ങ്ങ​ളോ സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​ത്ത റോ​ഡി​ൽ മൈ​ലം​പു​ള്ളി​യി​ൽ ടോ​ൾ പി​രി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യ​ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​യു​മാ​യു​ണ്ടാ​ക്കി​യ ക​രാ​ർ​പ്ര​കാ​ര​മാ​ണെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി പ​റ​ഞ്ഞു. 2020 ലാ​ണ് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും സം​സ്ഥാ​നസ​ർ​ക്കാ​രും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ച​ത്.

ക​രി​ങ്ക​ല്ല​ത്താ​ണി മു​ത​ൽ താ​ണാ​വ് വ​രെ​യു​ള്ള റോ​ഡ് ന​വീ​ക​രി​ച്ച് പു​ന​ർ​നി​ർ​മി​ക്കാ​നാ​യി​രു​ന്നു ക​രാ​ർ. ഇ​തി​ന് ‌ചെ​ല​വാ​കു​ന്ന തു​ക ടോ​ളി​ലൂ​ടെ പി​രി​ച്ചെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു കേ​ര​ള സ​ർ​ക്കാ​ർ പ​റ​ഞ്ഞ മു​ണ്ടൂ​ർ പൊ​രി​യാ​നി​യി​ൽ ടോ​ൾ ബൂ​ത്ത് സ്ഥാ​പി​ക്കാ​നാ​യി റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്തതും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി മു​ന്നോ​ട്ടു​പോ​യ​തും.

എ​ന്നാ​ൽ തൂ​ത​മു​ത​ൽ മു​ണ്ടൂ​ർ വ​രെ​യു​ള്ള സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​ർ നാലു കി​ലോ​മീ​റ്റ​ർ ദൂ​രം പോ​കു​ന്ന​തി​ന് ടോ​ൾ കൊ​ടു​ക്ക​ണ​മെ​ന്ന​തി​നാ​ൽ ചെ​ർ​പ്പു​ള​ശേ​രി മു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, എ. ​പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യി ടോ​ൾ ബൂ​ത്ത് നി​ർ​മാണം നി​ർ​ത്തിവയ്​ക്കു​ക​യാ​യി​രു​ന്നു.

മു​ണ്ടൂ​രി​നും ക​ല്ല​ടി​ക്കോ​ടി​നുമി​ട​യി​ൽ മ​റ്റൊ​രു സ്ഥ​ലം അ​നു​വ​ദി​ക്കാ​മെ​ന്ന് സം​സ്ഥാ​നസ​ർ​ക്കാ​ർ ഉ​റ​പ്പും ന​ൽ​കി​യി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ൾ മൈ​ലം​പു​ള്ളി​യി​ൽ ടോ​ൾ നി​ർ​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. വീ​തി​കു​റ​ഞ്ഞ ഭാ​ഗ​ത്ത് ടോ​ൾ നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​തെ​ന്നും ടോ​ൾ നി​ർ​മാ​ണം നി​ർ​ത്തി​വെ​യ്ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എം​പി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നും ക​ത്ത​യയ്​ക്കു​ക​യും നേ​രി​ൽ ബ​ന്ധ​പ്പെ​ട്ട് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ഉ​ണ്ടാ​യി. ടോ​ളി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ല.നാ​ട്ടു​കാ​രും വി​വി​ധ സം​ഘ​ട​നാ​നേ​താ​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ളും സ​മ​ര​മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

International

ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘം ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് കാ​ന​ഡ

ഒ​ട്ടാ​വ: ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘം ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നു​വേ​ണ്ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് റോ​യ​ൽ ക​നേ​ഡി​യ​ൻ മൗ​ണ്ട​ഡ് പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട്. മൂ​ന്നു​പേ​ജു​ള്ള റി​പ്പോ​ർ​ട്ടി​ൽ ബി​ഷ്ണോ​യ് സം​ഘ​ത്തി​ന് ഇ​ന്ത്യ​ൻ സ​ർ​ക്കാ​രു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ആ​റു ത​വ​ണ​യാ​ണ് പ​രാ​മ​ർ​ശി​ക്കു​ന്ന​ത്. 

ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘ​ത്തി​ന്‍റെ കാ​ന​ഡ​യി​ലെ സ്വാ​ധീ​നം വ​ർ​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ര​ഹ​സ്യ നി​രീ​ക്ഷ​ണ റി​പ്പോ​ർ​ട്ടാ​ണ് പു​റ​ത്താ​യ​ത്. ഇ​ന്ത്യ​യി​ലെ ജ​യി​ലി​ലി​രു​ന്ന് ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യ് നി​യ​ന്ത്രി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ഷ്ണോ​യ് ഗ്രൂ​പ്പ് ത​ങ്ങ​ളു​ടെ ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘം കാ​ന​ഡ​യി​ൽ അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് ഈ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​ത്.

Movies

സ​ര്‍​ക്കാ​രി​നെ​തി​രേ സി​നി​മാ​സം​ഘ​ട​ന​ക​ള്‍; 21ന് ​സി​നി​മാ​മേ​ഖ​ല സ്തം​ഭി​ക്കും

സി​നി​മാ​മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ അ​തി​നു ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സി​നി​മാ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച് ​സി​നി​മാ സം​ഘ​ട​ന​ക​ള്‍. 

പ​ണി​മു​ട​ക്ക് ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ടു​ക​ണ്ട് നി​വേ​ദ​നം ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സൂ​ച​ന പ​ണി​മു​ട​ക്കി​ന് ശേ​ഷ​വും സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ തു​ട​ര്‍​ച്ച​യാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് സി​നി​മ സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം.

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 21ന് ​സി​നി​മ പ്ര​ദ​ര്‍​ശ​ന​വും നി​ര്‍​മാ​ണ​വും അ​ട​ക്കം എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ്തം​ഭി​പ്പി​ക്കു​മെ​ന്നാ​ണ് സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

നി​ല​വി​ല്‍ രാ​ജ്യ​ത്ത് ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ള്‍ സേ​വ​ന നി​കു​തി​യും വി​നോ​ദ നി​കു​തി​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റ് നി​കു​തി​ക​ള്‍ അ​തി​ല്‍ ല​യി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ വി​നോ​ദ നി​കു​തി പി​രി​ക്കാ​നു​ള്ള അ​വ​കാ​ശം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​ക്കൊ​ണ്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം.

18 ശ​ത​മാ​നം അ​ല്ലെ​ങ്കി​ല്‍ 12 ശ​ത​മാ​നം ജി​എ​സ്ടി ന​ല്‍​കു​ന്ന​തി​ന് പു​റ​മെ​യാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍, മു​നി​സി​പ്പാ​ലി​റ്റി, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ല്‍ എ​ട്ട​ര ശ​ത​മാ​നം മു​ത​ല്‍ പ​ത്ത് ശ​ത​മാ​നം വ​രെ വി​നോ​ദ നി​കു​തി അ​ധി​ക​മാ​യി ന​ല്‍​കേ​ണ്ടി വ​രു​ന്ന​ത്.

21ന് ​ന​ട​ക്കു​ന്ന പ​ണി​മു​ട​ക്ക് സി​നി​മ മേ​ഖ​ല​യെ ആ​ക​മാ​നം നി​ശ്ച​ല​മാ​ക്കും. അ​ന്നേ​ദി​വ​സം തി​യേ​റ്റ​റു​ക​ളി​ല്‍ സി​നി​മ പ്ര​ദ​ര്‍​ശ​നം ഉ​ണ്ടാ​കി​ല്ല. ഷൂ​ട്ടിം​ഗ്, ഡ​ബ്ബിം​ഗ്, എ​ഡി​റ്റിം​ഗ് തു​ട​ങ്ങി​യ നി​ര്‍​മാ​ണ അ​നു​ബ​ന്ധ ജോ​ലി​ക​ളും പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തി​വ​യ്ക്കും.

ഫി​ലിം ചേം​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍, ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍, ഫി​യോ​ക് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് സ​മ​ര​രം​ഗ​ത്തു​ള്ള​ത്.

സി​നി​മ ന​യ​രൂ​പീ​ക​ര​ണ​ത്തി​നും സ്ത്രീ​സു​ര​ക്ഷ​യ്ക്കു​മാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ കോ​ണ്‍​ക്ലേ​വു​ക​ളി​ല്‍ വ്യ​വ​സാ​യം നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍ ച​ര്‍​ച്ച​യാ​യി​ല്ലെ​ന്നും കോ​ടി​ക​ള്‍ മു​ട​ക്കു​ന്ന നി​ര്‍​മാ​താ​ക്ക​ളു​ടെ​യും തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ​യും അ​തി​ജീ​വ​നം സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​നാ വി​ഷ​യ​മ​ല്ലെ​ന്നും സം​ഘ​ട​ന​ക​ള്‍​ക്ക് ആ​ക്ഷേ​പ​മു​ണ്ട്.

21ലെ ​സൂ​ച​ന സ​മ​ര​ത്തി​ന് ശേ​ഷ​വും അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് തി​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങേ​ണ്ടി വ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

District News

ഭ​ര​ണ​കൂ​ട ഫാ​സി​സ​ത്തി​നെ​തി​രേ അ​ണി​നി​ര​ക്ക​ണം: എം.​എം. ഹ​സ​ന്‍

കോ​ഴി​ക്കോ​ട്: ഭ​ര​ണ​കൂ​ട ഫാ​സി​സ​ത്തി​നെ​തി​രേ അ​ണി​നി​ര​ക്ക​ണ​മെ​ന്നും ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന് ത​ട​സം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ പ്ര​തി​രോ​ധം തീ​ര്‍​ക്ക​ണ​മെ​ന്നും ജ​ന​ശ്രീ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ എം.​എം. ഹ​സ​ന്‍ പ​റ​ഞ്ഞു.

ജ​ന​ശ്രീ കോ​ഴി​ക്കോ​ട് ജി​ല്ലാ ചെ​യ​ര്‍​മാ​നും കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗ​വു​മാ​യ എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രേ ജ​ന​ശ്രീ കോ​ഴി​ക്കോ​ട് ജി​ല്ലാ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​രോ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ശ്രീ സം​സ്ഥാ​ന സ​മി​തി അം​ഗം സു​നി​ല്‍ കൊ​ള​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി.​അ​ബു, കെ. ​നീ​ല​ക​ണ്ഠ​ന്‍, ബി​ജു കാ​വി​ല്‍, യു.​വി. ദി​നേ​ശ് മ​ണി, മേ​രി കു​ര്യ​ന്‍, ഇ.​എം. ഗി​രീ​ഷ് കു​മാ​ര്‍, കെ.​പി. ജീ​വാ​ന​ന്ദ്, സെ​യ്ദ് കു​റു​ന്തോ​ടി എ​ന്നി​വ​ര്‍ സം​സാ​രി​ച്ച

National

കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ: സ​ർ​ക്കാ​രി​ന്‍റെ​യും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ​യും ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും

ന്യൂഡൽഹി: കേ​ര​ള​ത്തി​ലെ തീ​വ്ര​വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക്ക​ര​ണം (എ​സ്ഐ​ആ​ർ) ചോ​ദ്യം ചെ​യ്ത് സം​സ്ഥാ​ന സ​ർ​ക്കാ​രും കോ​ൺ​ഗ്ര​സ്, സി​പി​എം, സി​പി​ഐ, മു​സ്‌​ലിം ലീ​ഗ് അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. ബി​ഹാ​ർ എ​സ്ഐ​ആ​റും ഇ​തേ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ഹാ​ജ​രാ​കും.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്ഐ​ആ​ർ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ എ​സ്ഐ​ആ​ർ ത​ന്നെ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധം എ​ന്ന വാ​ദ​മാ​ണ് മു​സ്‌​ലിം ലീ​ഗ്, കോ​ൺ​ഗ്ര​സ്, സി​പി​എം, സി​പി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്.

സ്റ്റേ ​ആ​വ​ശ്യം പ്ര​ധാ​ന​മാ​യി ഉ​ന്ന​യി​ക്കാ​നാ​ണ് സി​പി​എം അ​ട​ക്കം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ തീ​രു​മാ​നം. നേ​ര​ത്തെ ബി​ഹാ​റി​ലെ എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ൽ സ്റ്റേ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

Kerala

പി​എം ശ്രീ: ​സ​ർ​ക്കാ​ർ നി​ല​പാ​ട് കേ​ന്ദ്ര​ത്തെ അ​റി​യി​ച്ച​താ​യി മ​ന്ത്രി ശി​വ​ൻ​കു​ട്ടി

 ന്യൂ​ഡ​ൽ​ഹി: പി​എം ശ്രീ ​സം​ബ​ന്ധി​ച്ച് കേ​ര​ള സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ട് കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സമ​ന്ത്രി​യെ അ​റി​യി​ച്ച​താ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. രേ​ഖാ മൂ​ല​മ​ല്ല അ​റി​യി​ച്ച​ത്. പി​എം ശ്രീ ​മ​ര​വി​പ്പി​ച്ചു​വെ​ന്ന് കേ​ന്ദ്ര​ത്തോ​ട് വാ​ക്കാ​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സമ​ന്ത്രി​ ധർമേന്ദ്ര പ്രധാനുമായുള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ശിവൻകുട്ടി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പി​എം ശ്രീ​യി​ലെ സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ച്ച​ശേ​ഷം അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ കേ​ന്ദ്ര​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. സ​ബ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്‌ വ​ന്ന​തി​നു​ശേ​ഷ​മേ ക​ത്ത് ന​ൽ​കൂ എ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​ത വി​വാ​ദ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നി​ടെ വി​ദ്യാ​ർ​ത്ഥി​ക​ൾ ട്രെ​യി​നി​നു​ള്ളി​ൽ ഗ​ണ​ഗീ​തം പാ​ടി​യ​തും അ​തി​ന്‍റെ വീ​ഡി​യോ ദ​ക്ഷി​ണ മേ​ഖ​ല റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ പ​ങ്കു​ച്ച​തും അ​ത്യ​ന്തം ഗൗ​ര​വ​മേ​റി​യ സം​ഭ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മ​തേ​ത​ര​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണി​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷ​മാ​യി​രി​ക്കും ബാ​ക്കി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി ; മ​ന്ത്രി​സ​ഭ​യെ മു​ഖ്യ​മ​ന്ത്രി ക​ബ​ളി​പ്പി​ച്ചു: വി.​ഡി.​സ​തീ​ശ​ൻ

കൊ​ച്ചി: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​തോ​ടെ മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​സ​ഭ​യെ ക​ബ​ളി​പ്പി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ക​രാ​ർ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ 16നാ​ണ്. പ​ത്താം തീ​യ​തി മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ​യും അ​മി​ത്ഷാ​യെ​യും ക​ണ്ടി​രു​ന്നു.

ക​രാ​ർ ഒ​പ്പി​ടാ​ൻ എ​ന്ത് സ​മ്മ​ർ​ദ്ദ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മേ​ൽ ഉ​ണ്ടാ​യ​ത്? ഏ​ത് ത​രം ബ്ലാ​ക്ക്‌​മെ​യി​ലിം​ഗാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്? എ​ന്ത് ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ന്ന​തെന്ന് പു​റ​ത്ത് വ​ര​ണം. മ​ന്ത്രി​സ​ഭ​യി​ലോ എ​ൽ​ഡി​എ​ഫി​ലോ ച​ർ​ച്ച ചെ​യ്തി​ല്ല.

സി​പി​എം ദേ​ശീ​യ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി പോ​ലും ഇ​ത​റി​ഞ്ഞി​ട്ടി​ല്ല. ആ​രും അ​റി​യാ​തെ ഇ​ത്ര ര​ഹ​സ്യ സ്വ​ഭാ​വ​ത്തി​ൽ പി​എം ശ്രീ​യി​ൽ ഒ​പ്പു​വ​യ്ക്കാ​നു​ള്ള ദു​രൂ​ഹ​ത മ​റ​നീ​ക്കി പു​റ​ത്ത് വ​ര​ണ​മെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​ൻ പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും മി​ണ്ടാ​തി​രു​ന്നു. എ​ത്ര വ​ലി​യ ക​ബ​ളി​പ്പി​ക്ക​ലാ​ണ് ഇ​വ​ർ ന​ട​ത്തി​യ​ത്. എ​ന്തി​നാ​ണ് മ​ന്ത്രി​സ​ഭ? മ​ന്ത്രി​മാ​ർ രാ​ജി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ദൈ​വ​ത്തി​ന്‍റെ സ്വ​ര്‍​ണം മോ​ഷ്ടി​ച്ച ലോ​ക​ത്തി​ലെ ആ​ദ്യ സ​ര്‍​ക്കാ​ർ പി​ണ​റാ​യി സ​ര്‍​ക്കാ​രെ​ന്ന് പി.​കെ. കൃ​ഷ്ണ​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: ദൈ​വ​ത്തി​ന്‍റെ സ്വ​ര്‍​ണം മോ​ഷ്ടി​ച്ച ലോ​ക​ത്തി​ലെ ആ​ദ്യ സ​ര്‍​ക്കാ​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രെ​ന്ന് പി.​കെ. കൃ​ഷ്ണ​ദാ​സ്. ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​യ്‌​ക്കെ​തി​രെ ബി​ജെ​പി​യു​ടെ രാപ്പ​ക​ല്‍ സ​മ​ര​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​യ്‌​ക്കെ​തി​രെ രാ​ത്രി ഏ​ഴോ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ സ​മ​ര​ഗേ​റ്റി​ലേ​ക്ക് പ്ര​ക​ട​ന​മാ​യെ​ത്തി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും ഉ​പ​രോ​ധ സ​മ​രം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന നേ​താ​ക്ക​ള്‍ പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചു.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ത്രി വൈ​കി​യും സ​മ​ര​ഗേ​റ്റി​ന് മു​ന്നി​ല്‍ തു​ട​രു​ക​യാ​ണ്. ഉ​പ​രോ​ധ സ​മ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ വ​ര​ണ​മെ​ന്നും രാ​ജി​വ​ച്ച് പു​റ​ത്തു​വ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. രാ​പ്പ​ക​ല്‍ സ​മ​ര​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ടി. ര​മേ​ശ്, ശോ​ഭാ സു​രേ​ന്ദ്ര​ന്‍, അ​നൂ​പ് ആ​ന്‍റ​ണി, എ​സ്. സു​രേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ക​ന​ത്ത മ​ഴ ന​ന​ഞ്ഞ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും രാ​പ​ക​ല്‍ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി.

National

ക​രൂ​ർ ദു​ര​ന്തം; വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തെ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ. ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ‍​യ്‌​യു​ടെ വീ​ഡി​യോ പു​റ​ത്തു​വന്നതിനു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

റാ​ലി ന‌​ട​ത്താ​ൻ നേ​താ​ക്ക​ൾ ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ത്ത് കു​റ​ച്ച് ആ​ളു​ക​ൾ​ക്ക് മാ​ത്ര​മെ ഒ​ത്തു​കൂ​ടാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ഇ​വി​ടെ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ വേ​ലു​ച്ചാ​മി​പു​രം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ത് ടി​വി​കെ നേ​താ​ക്ക​ൾ സ്വീ​ക​രി​ച്ചെ​ന്നും സ​ർ​ക്കാ​രി​ന്‍റെ മീ​ഡി​യാ സെ​ക്ര​ട്ട​റി അ​മു​ത പ​റ​ഞ്ഞു.

ദു​ര​ന്ത​ത്തെ കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​തി​നാ​യി​രം പേ​ർ വ​രു​മെ​ന്നാ​ണ് ടി​വി​കെ അ​റി​യി​ച്ച​ത്. മു​ൻ റാ​ലി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​പ​തി​നാ​യി​രം പേ​ർ വ​രു​മെ​ന്ന് ക​ണ​ക്കാ​ക്കി. അ​ത​നു​സ​രി​ച്ച് പോ​ലീ​സ് സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി.

സാ​ധാ​ര​ണ​യാ​യി ഓ​രോ 50 പേ​ർ​ക്കും ഒ​രു പോ​ലീ​സു​കാ​ര​ൻ എ​ന്ന​താ​ണ് രീ​തി. എ​ന്നാ​ൽ ക​രൂ​രി​ൽ ഓ​രോ 20 പേ​ർ​ക്കും ഒ​രു പോ​ലീ​സു​കാ​ര​നെ​യാ​ണ് വി​ന്യ​സി​ച്ച​തെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Kerala

സ​ർ​ക്കാ​ർ ക്ഷ​ണി​ച്ചു..., ഓ​ണം ഘോ​ഷി​ക്കാ​ൻ ഗ​വ​ർ​ണ​റും

 

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ പ​ങ്കെ​ടു​ക്കും. സ​ർ​ക്കാ​ർ ക്ഷ​ണം സ്വീ​ക​രി​ച്ചെ​ത്തു​ന്ന ഗ​വ​ർ​ണ​ർ ഓ​ണം വാ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം​കു​റി​ച്ച് ന​ട​ത്തു​ന്ന ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

തു​ട​ർ​ന്ന് പ്ര​ധാ​ന​വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നും ഒ​പ്പ​മി​രു​ന്ന് ഗ​വ​ർ​ണ​റും കു​ടും​ബ​വും ഘോ​ഷ​യാ​ത്ര കാ​ണും. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഗ​വ​ർ​ണ​റാ​യി​രി​ക്കെ 2022 ലാ​ണ് ഈ ​പ​തി​വ് തെ​റ്റി​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ലാ വി​സി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രും ഗ​വ​ർ​ണ​റു​മാ​യി തു​റ​ന്ന ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 15ന് ​ഗ​വ​ർ​ണ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കാ​യി രാ​ജ്ഭ​വ​നി​ൽ ഒ​രു​ക്കി​യ അ​റ്റ് ഹോം ​പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

Latest News

Corehub Up